പണ്ടാരക്കണ്ടം നിധി ലിമിറ്റഡ്

ഉഷസ്, ഇരട്ടക്കലുങ്ക്‌, മലയിൻകീഴ് പി.ഒ

സർ,

കേന്ദ്ര ഗവൺമെന്റിന്റെ 2014-ലെ നിധിനിയമം അനുസരിച്ചു് രജിസ്റ്റർ ചെയ്ത പണ്ടാരക്കണ്ടം നിധി ലിമിറ്റഡ് എന്ന പുതിയ ബാംങ്കിംഗ് സ്ഥാപനം 23.04.2018 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ബഹു.കാട്ടാക്കട എം.എൽ.എ ഐ.ബി. സതീഷ് ഉത്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു.

തദവസരത്തിൽ മുൻ നിയമസഭാ സ്പീക്കർ ശ്രി. എൻ. ശക്തൻ ആദ്യ ഷെയർ സർട്ടിഫിക്കറ്റ് വിതരണവും, പങ്കജ കസ്തൂരി എം.ഡി പത്മശ്രീ ഡോ. ഹരീന്ദ്രൻ നായർ ആദ്യ അക്കൗണ്ട് നൽകലും, ആദ്യ ഗോൾഡ് ലോൺ വിതരണം അഡ്വ. എസ്. സുരേഷ്, ബി.ജെ.പി ജില്ലാ പ്രസിഡന്റും, ആദ്യ ലോൺ വിതരണം ശ്രി. എൻ.എം. നായർ, ജെ.ഡി.യു ജില്ലാ പ്രസിഡന്റും നിർവഹിക്കുന്നു. തദവസരത്തിൽ താങ്കളുടെ മഹനീയ സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.

എന്ന്,
മാനേജിങ് ഡയറക്ടർ
പണ്ടാരക്കണ്ടം നിധി ലിമിറ്റഡ്